Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Mistakes

നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യി​ലും പി​ഴ​വ്; ഫി​സി​ക്‌​സ് ചോ​ദ്യ​പേ​പ്പ​റി​ൽ ര​ണ്ട് തെ​റ്റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യി​ലും എ​ൻ​ടി​എ​യ്‌​ക്ക് പി​ഴ​വ്. ഫി​സി​ക്‌​സ് ചോ​ദ്യ​പേ​പ്പ​റി​ൽ ര​ണ്ട് പി​ഴ​വു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ചോ​ദ്യ​ത്തി​ന് ശ​രി​യു​ത്ത​ര​മി​ല്ല. ഈ ​ചോ​ദ്യം റ​ദ്ദാ​ക്കി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. മ​റ്റൊ​രു ചോ​ദ്യ​ത്തി​ന് ര​ണ്ട് ശ​രി​യു​ത്ത​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും ക​ണ്ടെ​ത്തിയിട്ടുണ്ട്. ഈ ​ര​ണ്ട് ഉ​ത്ത​ര​ങ്ങ​ളും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ജൂ​ൺ 21ന് ​ന​ട​ന്ന നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യു​ടെ ഫ​ലം ജൂ​ലൈ20ഓ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കുമെന്നാണ് വിവരം. മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ, ചോ​ദ്യ​പേ​പ്പ‌​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി വീ​ണ്ടും ന​ട​ത്തേ​ണ്ടി​വ​ന്നെ​ങ്കി​ലും യ​ഥാ​സ​മ​യം ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൻ​ടി​എ.

Latest News

Corehub Up